കേരളം

kerala

ETV Bharat / state

സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന; കോഴിക്കോട് ഒരാൾ പിടിയിൽ - കോഴിക്കോട് ക്രൈം

ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്‌ഡിലാണ് കുന്ദമംഗലം സ്വദേശി ജിതേഷിനെ എക്‌സൈസ് പിടികൂടിയത്.

one arrested for keeping liquor  kozhikode crime  ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവ്  election special drive  കോഴിക്കോട് ക്രൈം  സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന
സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന; കോഴിക്കോട് ഒരാൾ പിടിയിൽ

By

Published : Mar 24, 2021, 1:35 PM IST

കോഴിക്കോട്: സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന നടത്തിയ 42കാരനെ എക്‌സൈസ് പിടികൂടി. ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്‌ഡിലാണ് കുന്ദമംഗലം സ്വദേശി ജിതേഷിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 30 ലിറ്റര്‍ വിദേശമദ്യവും, മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം സൂക്ഷിച്ച് വിൽപന നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടന്നത്.

ABOUT THE AUTHOR

...view details