കേരളം

kerala

ETV Bharat / state

വീണ്ടുമൊരു ഓണക്കാലമെത്തി; പൂക്കള്‍ തേടി നാട്ടുവഴികളിലൂടെ... - onam season

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പൂക്കള്‍ ഉപയോഗിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്‌ വന്നതോടെ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പൂക്കളമൊരുക്കാന്‍ കുറച്ചൊന്ന്‌ അലയേണ്ടി വരും

ഓണക്കാലത്ത് നാട്ടുവഴികളിലെ പൂക്കള്‍ തേടിയിറങ്ങാം  ഓണക്കാലം  കൊവിഡ്‌ വ്യാപന പശ്ചാത്തലം  onam season flower kerala  kerala  onam season  flower
ഓണക്കാലത്ത് നാട്ടുവഴികളിലെ പൂക്കള്‍ തേടിയിറങ്ങാം

By

Published : Aug 22, 2020, 12:48 PM IST

Updated : Aug 22, 2020, 3:34 PM IST

കോഴിക്കോട്‌: മലയാളികള്‍ക്ക്‌ ഇത്തവണ പൂക്കളമൊരുക്കാന്‍ നാട്ടുവഴികളിലെ പൂക്കള്‍ തേടിയിറങ്ങാം. തനിമ നഷ്ടപ്പെട്ട മലയാളികള്‍ക്ക് ഈ ഓണം പഴമയിലേക്കുള്ള തിരിച്ചുപോക്കായേക്കാം. പൂവിളികളും പാട്ടുകളുമായി നഗരമെന്നോ നാട്ടുവഴികളെന്നോ വ്യത്യാസമില്ലാതെ കുരുന്നുകള്‍ പൂക്കള്‍ തേടിയിറങ്ങും. ഓണക്കാലം എത്തുന്നതോടെ തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്താന്‍ തുടങ്ങിയതോടെ തുമ്പ, തെച്ചി, മുക്കുറ്റി, മന്ദാരം, വേലിപ്പടര്‍പ്പായി നില്‍ക്കുന്ന ഓടാപ്പൂവും ശംഖുപുഷ്‌പവുമെല്ലാം ഓര്‍മകളില്‍ മാത്രമായി. ഇറക്കുമതിചെയ്‌ത ഡാലിയയും ജമന്തിയുമെല്ലാം ഓണപ്പൂക്കളത്തിലെ പ്രധാനികളായി. എന്നാല്‍ ഇത്തവണ കൊവിഡ്‌ പശ്ചാത്തലം കണക്കിലെടുത്ത് അതാത് പ്രദേശങ്ങളിലെ പൂക്കള്‍ മാത്രം ഉപയോഗിച്ച് പൂക്കളമൊരുക്കിയാല്‍ മതിയെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവും കുറയും. ചെമ്പരത്തിയും നമ്പ്യാര്‍വട്ടവും ഓണക്കാലത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന കൃഷ്‌ണകുരീടവും ഇനി അത്തം മുതല്‍ തിരുവോണം വരെ മലയാളികളുടെ വീട്ട് മുറ്റത്തെ കളങ്ങളില്‍ നിറയും.

വീണ്ടുമൊരു ഓണക്കാലമെത്തി; പൂക്കള്‍ തേടി നാട്ടുവഴികളിലൂടെ...

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പൂക്കള്‍ ഉപയോഗിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്‌ വന്നതോടെ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പൂക്കളമൊരുക്കാന്‍ കുറച്ചൊന്ന്‌ അലയേണ്ടി വരും. മുന്‍വര്‍ഷങ്ങളില്‍ അത്തം തുടങ്ങുന്നതിന് മുന്നേ പുറത്ത് നിന്നും പൂക്കള്‍ വന്നു തുടങ്ങും. എന്നാല്‍ ഈ വര്‍ഷം പൂക്കടകളിലെ പൂത്തട്ടുകളെല്ലാം കാലിയാണ്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും മൈസൂരുവില്‍ നിന്നുമാണ് കേരളത്തിലേക്ക് പൂക്കള്‍ എത്തിയിരുന്നത്. നിലവില്‍ മുത്തങ്ങ വഴി വരുന്ന പച്ചക്കറി വണ്ടികളിലൂടെയാണ് പൂക്കള്‍ എത്തിക്കുന്നത്. വലിയ ചരക്ക് കൂലി നല്‍കി പൂക്കള്‍ വിപണിയിലെത്തിച്ചാലും വാങ്ങാന്‍ ആളുകളില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. വിവാഹങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതോടെ പൂക്കള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. കച്ചവടമില്ലാതായതോടെ ഇവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ ദുരിതത്തിലുമായി. ഉടമകളില്‍ പലരും കടകളിലെ തൊഴിലാളികളെ പറഞ്ഞു വിട്ടു. കുടുംബം പുലര്‍ത്താന്‍ മറ്റ്‌ മാര്‍ഗങ്ങളില്ലാത്ത ഇവര്‍ക്ക് ഓണവിപണി മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത്തവണ അതും ഇല്ലാതായിരിക്കുകയാണ്.

Last Updated : Aug 22, 2020, 3:34 PM IST

ABOUT THE AUTHOR

...view details