കേരളം

kerala

ETV Bharat / state

ഓണത്തിരക്കിൽ കോഴിക്കോട് നഗരം - ഉത്രാടത്തിരക്കിൽ കോഴിക്കോട്

മിഠായിത്തെരുവിലും മറ്റ് ഷോപ്പിംഗ് മാളുകളിലും പതിവിൽ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്.

ഓണത്തിരക്കിൽ കോഴിക്കോട്

By

Published : Sep 11, 2019, 3:35 AM IST

കോഴിക്കോട്: തിരുവോണമായതോടെ കോഴിക്കോട് നഗരത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രളയത്തിന് ശേഷമുള്ള തിരുവോണം ആഘോഷിക്കുന്നതിനായി അവസാനവട്ട ഓട്ടത്തിലായിരുന്നു നാടും നഗരവും. നഗരത്തിന്‍റെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലും മറ്റ് ഷോപ്പിംഗ് മാളുകളിലും പതിവിൽ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്. പുതുവസ്ത്രങ്ങൾ മുതൽ പച്ചക്കറി വരെ വാങ്ങി വൈകുന്നേരത്തോടെ വീടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങൾ. നഗരത്തിൽ രാത്രിയോടെ ചെറിയ രീതിയിൽ മഴ പെയ്തെങ്കിലും അതിനെ വകവയ്ക്കാതെ ജനങ്ങൾ രാത്രിയിലും നഗരത്തിലെത്തുന്നുണ്ടായിരുന്നു.

ഓണത്തിരക്കിൽ കോഴിക്കോട്

ABOUT THE AUTHOR

...view details