കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടി ജുമ മസ്‌ജിദില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്‌ദുല്ലക്കുട്ടിയെയാണ് (65) പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
നെല്ലാംകണ്ടി ജുമ മസ്‌ജിദില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി - nellamkandy juma masjid
രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
നെല്ലാംകണ്ടി ജുമാ മസ്‌ജിദില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. സാമ്പത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
ALSO READ:പനങ്ങാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം