കോഴിക്കോട് : ഒളവണ്ണയിലെ നമ്പിക്കുളം നവീകരണത്തിന് ശേഷം നാടിന് സമർപ്പിച്ചു (Olavanna Nambikulam Inaugurated After Renovation). നവീകരിച്ച നമ്പിക്കുളത്തിന്‍റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് (P A Muhammed Riyas) നിർവഹിച്ചു. ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍ കോഴിക്കോട് ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെയാണ് കുളം പുതുക്കിപ്പണിഞ്ഞത്. ജലമയൂരം എന്ന പേരിൽ 20 ലക്ഷം രൂപ വിനിയോഗിച്ച് കുളം നവീകരിച്ചതിനു പുറമെ ഇതിനോട് ചേർന്ന് മനോഹരമായ വിശ്രമ കേന്ദ്രവും ഒരുക്കി.
Olavanna Nambikulam: ഒളവണ്ണയിലെ നമ്പികുളത്തിന് പുതിയ മുഖം; നവീകരിച്ച കുളം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു - P A Muhammed Riyas
Nambikulam Renovation: ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ സഹായത്തോടെയാണ് കുളം പുതുക്കിപ്പണിഞ്ഞത്.
Olavanna Nambikulam Inaugurated After Renovation
Published : Oct 25, 2023, 1:22 PM IST
ഒരുകാലത്ത് നിരവധി പേരുടെ ആശ്രയമായിരുന്നു കോഴിക്കോട് ഒളവണ്ണയിലെ നമ്പിക്കുളം. തലമുറകളായി നാട്ടുകാര്‍ നീന്തൽ പഠിക്കാനും കുളിക്കാനും മറ്റും ഈ ജലസ്രോതസ് ഉപയോഗിച്ചു പോന്നു. കാലം മാറിയതോടെ പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കുളം നാശത്തിന്‍റെ വക്കിലെത്തി. ഉടമസ്ഥന്‍ ഒളവണ്ണ പഞ്ചായത്തിന് കൈമാറിയതോടെയാണ് ഇപ്പോൾ നമ്പിക്കുളത്തിന് പുതുജീവൻ വച്ചത്.