കോഴിക്കോട്: കാരപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഖാരിയ (45) ആണ് മരിച്ചത്. വീടിനോട് ചേർന്ന കടമുറി പൊളിക്കുന്നതിനിടെയാണ് അപകടം.
വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
വീടിനോട് ചേർന്ന കടമുറി പൊളിക്കുന്നതിനിടെയാണ് കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് ഒഡിഷ സ്വദേശി മരിച്ചത്
വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
വീട് പുതുക്കി പണിയുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണത്. പരിക്കേറ്റ തൊഴിലാളിയെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഒരു തൊഴിലാളി മാത്രമായിരുന്നു ജോലി സ്ഥലത്ത് ഉണ്ടായിരുന്നത്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. മരിച്ചയാളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.