കേരളം

kerala

ETV Bharat / state

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കോഴിക്കോട്ട് തുറന്നത് നാമമാത്ര കടകള്‍ മാത്രം - ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചിരുന്നു. ജില്ലയിൽ പുതിയ ക്ലസ്റ്റർ രൂപീകരണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

ockdown was lifted on Sunday  ockdown lifted  ഞായറാഴ്ച ലോക്ക്ഡൗണ്‍  ലോക്ക്ഡൗണ്‍ പിന്‍വലിച്ചു  കോഴിക്കോട് വാര്‍ത്ത
ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; ഞായറാഴ്ച തുറന്നത് നാമമാത്ര കടകള്‍ മാത്രം

By

Published : Aug 16, 2020, 4:52 PM IST

Updated : Aug 16, 2020, 7:35 PM IST

കോഴിക്കോട്: ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും നഗത്തിലെ ഭൂരിഭാഗം കടകളും തുറന്നില്ല. ചില കടകൾ മാത്രം തുറന്നു പ്രവർത്തിച്ചു. ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചിരുന്നു. ജില്ലയിൽ പുതിയ ക്ലസ്റ്റർ രൂപീകരണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കോഴിക്കോട്ട് തുറന്നത് നാമമാത്ര കടകള്‍ മാത്രം

ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. ജില്ലയിൽ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു. വിവാഹ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആരാധനാലയങ്ങളിൽ പോകാൻ അനുവാദമുണ്ട്. 20 പേർക്ക് മാത്രമേ ഒന്നിച്ചുള്ള പ്രാർഥനയിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ബീച്ചുകൾ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാൻ അനുമതിയില്ല. വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കലക്‌ടർ അറിയിച്ചു.

എന്നാൽ ഷോപ്പുകളിൽ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കന്നുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കടകളിൽ അനുവദനീമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും. ഓരോ വ്യക്തിയും തമ്മിൽ ആറടി ദൂരം ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Last Updated : Aug 16, 2020, 7:35 PM IST

ABOUT THE AUTHOR

...view details