കോഴിക്കോട് :മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ശനിയാഴ്‌ച(18.02.2023) രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രണ്ട് സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം മിനി ബൈപ്പാസിന് സമീപമുള്ള ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പൊലീസിന് മൊഴി നല്‍കി.
മദ്യം നല്‍കി കോഴിക്കോട്ട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയെയാണ് രണ്ട് സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം, പീഡനത്തിനിരയാക്കിയത്
രാവിലെ ബോധം വന്നതിന് ശേഷം വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. ശേഷം, മാനസികാസ്വാസ്ഥ്യം പ്രകടമാക്കിയതിനെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.