കോഴിക്കോട് :നിപാ വൈറസ് ബാധിതനെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. ഫേസ്ബുക്കിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. വരുന്ന തിങ്കളാഴ്ച (29.08.2022) വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽവച്ചാണ് വിവാഹം. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്നറിയിച്ചുള്ള കുറിപ്പിനൊപ്പം കുടുംബ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം :പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ.