കോഴിക്കോട്: ഒമാൻ റസ്താക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ(32) കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെൻ്റിലേറ്റർ സഹായത്തോടെയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്തിയിരുന്നത്. തലച്ചോറിലുണ്ടായ രക്തസ്രാവം, വൃക്ക തകരാർ എന്നിവയെ തുടർന്ന് ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞ് കൊണ്ടിരുന്നത് ആരോഗ്യസ്ഥിതി മോശമാക്കി.
ഒമാനിൽ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു - covid
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചിരുന്നു
നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട് എകരൂൽ സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.
കൂടുതൽ വായിക്കാൻ:ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്