കോഴിക്കോട്: സംസ്ഥാനത്ത് ദേശീയ ജനസഖ്യ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നഗരസഭകളുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുകയാണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ ഡോ. എം.കെ. മുനീർ ആരോപിച്ചു. ഇതിന് തെളിവാണ് മഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫോം തയാറാക്കാൻ നൽകിയ നിർദേശമെന്നും മുനീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍; മുഖ്യമന്ത്രിക്കെതിരെ എം.കെ. മുനീര്‍ - ദേശീയ ജനസഖ്യ രജിസ്റ്റര്‍
എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്‍റെ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ആദ്യം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍

കേന്ദ്ര സർക്കാരിന്‍റെ കത്ത് സൂചനയായി വച്ചാണ് നഗരസഭ മറ്റ് സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്‍റെ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ആദ്യം പിന്‍വലിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. ബിജെപി സമ്മര്‍ദം ചെലുത്തിയിട്ടാണ് കേരളത്തില്‍ എന്‍ഐഎ സംഘം വന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദമെന്നും അങ്ങനെയെങ്കില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയാല്‍ എന്‍പിആറും നടപ്പിലാക്കുമെന്നും മുനീര്‍ കുറ്റപ്പെടുത്തി.