കോഴിക്കോട്: കൊടിയത്തൂരില്‍ കുറ്റിപൊയില്‍ വയലില്‍ ഇത്തവണ കൃഷിയിറക്കാന്‍ ഇവരുമുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സമൂഹത്തിന് മുന്‍നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രക്ഷിതാക്കളുടെ കൂട്ടായ്‌മയായ പരിവാര്‍ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
നിലം ഒരുക്കുന്നത് മുതല്‍ വിളവെടുക്കുന്നത് വരെയുള്ള പരിചരണം പരിവാര്‍ സംഘടനയാണ് നടത്തുന്നത്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ കൂടുതല്‍ അറിവും പരിശീലനവും ലഭിക്കുമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. കൊടിയത്തൂര്‍ കൃഷിഭവന്‍റെ സഹകരണത്തോടെ അരയേക്കര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവകൃഷിയാണ് ചെയ്യുന്നത്. പയര്‍, വെണ്ട, മത്തന്‍, ചുരങ്ങ, ഇളവര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.