കേരളം

kerala

ETV Bharat / state

ചക്കിട്ടപാറയിൽ നിന്ന് വീണ്ടുമൊരു ഒളിമ്പ്യൻ; സ്വപ്‌നം മെഡൽ മാത്രം - ആലീസ്‌ലി

ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിലാണ് നോഹ നിർമൽ ടോം മത്സരിക്കുന്നത്.

Tokyo Olympics  Noah Nirmal Tom  ഒളിംബ്യൻ  നോഹ നിർമൽ ടോം  ലോക ചാപ്യൻഷിപ്പ്  ടോക്കിയോ ഒളിംപിക്സ്  റിലേ  മിക്‌സഡ് റിലേ  ഹാൻഡ്ബോൾ  ആലീസ്‌ലി
ചക്കിട്ടപാറയിൽ നിന്ന് വീണ്ടുമൊരു ഒളിംബ്യൻ കൂടി; മെഡൽ നേടാനുറച്ച് നോഹ നിർമൽ ടോം

By

Published : Jul 13, 2021, 5:27 PM IST

കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സ് ട്രാക്കിലേക്കിറങ്ങുന്നു. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങുന്നത്.

2019ലെ ലോക ചാപ്യൻഷിപ്പിലാണ് 26 കാരനായ നോഹ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. തിരുവനന്തപുരത്ത് വ്യോമസേനയിൽ സർജന്‍റായ നോഹ ഇപ്പോൾ പട്യാലയിൽ ഒളിമ്പിക്‌സ് മത്സരത്തിനുള്ള പരിശീലനത്തിലാണ്. എം.കെ. രാജമോഹനന്‍റെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.

ALSO READ:പണിതീരാത്ത വീട്ടില്‍ നിന്നും പ്രതീക്ഷയോടെ ഒളിമ്പിക്സ് ട്രാക്കിലേക്ക്

കോഴിക്കോട് സിൽവർ ഹിൽസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴായിരുന്നു നോഹയുടെ ട്രാക്കിലെ അരങ്ങേറ്റം. കോഴിക്കോട് സായിയിലെ പരിശീലകൻ ജോർജ് സെബാസ്റ്റ്യനാണ് നോഹയുടെ കഴിവ് കണ്ടെത്തി പരിശീലനം നൽകിയത്. ആദ്യ ഘട്ടത്തിൽ 1500 മീറ്റർ, 800 മീറ്റർ മത്സരങ്ങളിൽ മാറ്റുരച്ച നോഹ പിന്നീട് 400 മീറ്ററിലേക്കു മാറുകയായിരുന്നു.

ഹാൻഡ്ബോൾ ദേശീയ താരമായിരുന്ന ആലീസ്‌ലി- ടോമിച്ചൻ ദമ്പതികളുടെ മകനാണ് നോഹ. അമ്മ ആലീസ്‌ലിയാണ് നോഹയുടെ കായിക മുന്നേറ്റത്തിന് കുതിപ്പേകുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സിൽ 800 മീറ്ററിൽ മത്സരിച്ച ജിൻസനാണ് ഇതിന് മുൻപ് ചക്കിട്ടപാറയിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്തത്.

ABOUT THE AUTHOR

...view details