കേരളം

kerala

ETV Bharat / state

ഞെളിയൻ പറമ്പ് തീപിടിത്തം : മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയ്ക്ക് നിർദേശം - തീപിടുത്തമുണ്ടായ ഞെളിയൻ പറമ്പ് വാർത്ത

മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകിയാൽ അത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇത് കർശനമായി തടയണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭ സെക്രട്ടറിയോട് ഉത്തരവിട്ടു.

കോഴിക്കോട്  ഞെളിയൻ പറമ്പ് വാർത്ത  മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്  തീപിടുത്തമുണ്ടായ ഞെളിയൻ പറമ്പ് വാർത്ത  Njelian Paramba fire waste problem kozhikode
ഞെളിയൻ പറമ്പ് തീപിടുത്തം: മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭക്ക് നിർദേശം

By

Published : Jun 7, 2021, 8:47 PM IST

കോഴിക്കോട് :മാലിന്യ പ്രശ്‌നത്തിൽ ശാശ്വത പരിഹാരം അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. തീപിടിത്തമുണ്ടായ ഞെളിയൻ പറമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകിയാൽ അത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇത് കർശനമായി തടയണമെന്ന് അദ്ദേഹം നഗരസഭ സെക്രട്ടറിയോട് ഉത്തരവിട്ടു.

Read more: ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടിത്തം: തീപിടിച്ചത് പ്ലാസ്റ്റിക് മാലിന്യത്തിന്

പ്രദേശവാസികളുടെ പരാതികൾ വിലയിരുത്തിയ ശേഷമാണ് കമ്മിഷൻ നഗരസഭയ്ക്ക് നിര്‍ദേശം നൽകിയത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ച് നഗരസഭ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.

ഞെളിയൻ പറമ്പ് തീപിടുത്തം: മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭക്ക് നിർദേശം

കോഴിക്കോട് നഗരസഭയിലെ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഞെളിയൻ പറമ്പിലുണ്ടായ തീപിടിത്തത്തിൽ പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതതകൾ ഉണ്ടായതായി പരാതിക്കാരനായ മുൻ നഗരസഭ കൗൺസിലർ എസ്‌വി സയ്യിദ് മുഹമ്മദ് ഷമീൽ പരാതി നൽകിയിരുന്നു. ഞെളിയൻ പറമ്പിലെ മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്‌തതിൻ്റെ പേരിൽ പ്രദേശവാസികൾ കേസുകളിൽ പ്രതിയായത് കാരണം പ്രതികരിക്കാൻ പലരും മടിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ABOUT THE AUTHOR

...view details