Nipah Suspected in Kozhikode : കോഴിക്കോട്ടെ രണ്ട് പനി മരണങ്ങള്‍ നിപയെത്തുടര്‍ന്നെന്ന് സംശയം ; ജാഗ്രതാനിര്‍ദേശം
Nipah Suspected in Kozhikode : കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം ; ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
Published : Sep 11, 2023, 11:08 PM IST
|Updated : Sep 12, 2023, 7:13 AM IST
കോഴിക്കോട് :ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേർ മരിച്ചത് നിപ (Nipah) ബാധിച്ചെന്ന് സംശയം. ആരോഗ്യ വകുപ്പ് (Health Department) ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് (Nipah Suspected in Kozhikode). മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ (Veena George) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി.