കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ കാലത്ത് സേവനമനുഷ്ഠിച്ച ജീവനക്കാരുടെ സമരം ശക്തമാകുന്നു. ജോലി സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. നിപകാലയളവില്‍ ജോലി ചെയ്തതിന്‍റെ പേരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് കടലാസില്‍ മാത്രം ഒതുങ്ങിയെന്നാണ് ജീവനക്കാരുടെ ആരോപണം. സമരം എത്ര കാലം നീണ്ടുപോയാലും തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ജീവനക്കര്‍ പറയുന്നു.
മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം പത്താം ദിവസത്തിലേക്ക് - കോഴിക്കോട്
കോഴിക്കോട് കഴിഞ്ഞ നിപ കാലത്ത് സേവനമനുഷ്ഠിച്ച ജീവനക്കാരാണ് അനിശ്ചിത കാല സമരത്തിലുള്ളത്
ജീവനക്കാരുടെ അനിശ്ചിത കാല സമരം പത്താം ദിവസത്തിലേക്ക്
സമരക്കാര്‍ക്ക് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. നിപ കാലയളവില്‍ ജോലി ചെയ്ത 47 താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്ഥിരം ജോലി എന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇവരുടെ ആദ്യഘട്ട സമരം അവസാനിപ്പിച്ചത്. എന്നാൽ അന്ന് ജോലി ചെയ്തവരിൽ ആറ് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത് ബാക്കിയുള്ള 41 പേർ ഇപ്പോഴും പുറത്താണെന്ന് സമരക്കാര്‍ പറയുന്നു.
Last Updated : Jun 5, 2019, 8:01 PM IST