കേരളം

kerala

ETV Bharat / state

ഒന്‍പത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ - koyilandi

ആന്ധ്രാപ്രദേശിൽ നിന്നും കൊയിലാണ്ടി, കോഴിക്കോട് നഗരങ്ങളിലേക്ക് വിൽപനയ്‌ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

ഒമ്പത് കിലോ കഞ്ചാവ്  കോഴിക്കോട്  കൊയിലാണ്ടി ചിങ്ങപുരം  കൊയിലാണ്ടി സ്വദേശികൾ  കഞ്ചാവ് കൊയിലാണ്ടി  ganja seized in Kozhikode  Nine kilogram ganja  three arrested  koyilandi  ganja from andra
ഒമ്പത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

By

Published : Aug 13, 2020, 12:22 PM IST

Updated : Aug 13, 2020, 1:06 PM IST

കോഴിക്കോട്: ഒൻപത് കിലോ കഞ്ചാവുമായി കൊയിലാണ്ടി ചിങ്ങപുരത്ത് മൂന്ന് പേര്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദിനെയും മുജീബിനെയും ഷബീറിനെയുമാണ് പിടികൂടിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ശരത് കുമാറിന്‍റെ നേതൃത്വത്തിൽ എക്‌സൈസ് കമ്മിഷണറുടെ സ്‌കോഡ് അംഗം ഷിജുമോന്‍ നല്‍കിയ രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഒന്‍പത് കിലോ കഞ്ചാവുമായി മൂന്ന് കൊയിലാണ്ടി സ്വദേശികൾ പിടിയിൽ

കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബുള്ളറ്റും പിടികൂടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നും കൊയിലാണ്ടി, കോഴിക്കോട് നഗരങ്ങളിലേക്ക് വിൽപനയ്ക്ക്‌ എത്തിച്ച കഞ്ചാവാണിതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു അറിയിച്ചു. പ്രതികളെ കൊയിലാണ്ടി ജെഎഫ്‌സിഎം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Last Updated : Aug 13, 2020, 1:06 PM IST

ABOUT THE AUTHOR

...view details