കേരളം

kerala

ETV Bharat / state

ആഘോഷങ്ങൾ നിയന്ത്രിച്ച് പ്രാർഥനയുടെ ഒൻപത് ദിനരാത്രങ്ങൾ കൂടി - covid protocol

കൊവിഡിന്‍റെ പശ്ചാതലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമാണ് പ്രാർഥന നടത്തുന്നത്.

നവരാത്രി  കോഴിക്കോട്  കൊവിഡ്  കൊവിഡ് പ്രോട്ടോക്കോൾ  നവരാത്രി ആഘോഷം  navaratri  navaratri festival  covid  covid protocol  kozhikkod
ആഘോഷങ്ങൾ നിയന്ത്രിച്ച് പ്രാർത്ഥനയുടെ ഒൻപത് ദിനരാത്രങ്ങൾ കൂടി

By

Published : Oct 19, 2020, 1:57 PM IST

Updated : Oct 19, 2020, 2:53 PM IST

കോഴിക്കോട്: അക്ഷരങ്ങളുടെയും കലകളുടെയും സംഗീതത്തിൻ്റെയും ഉത്സവമാണ് നവരാത്രി. നവരാത്രി ആരംഭിച്ചു കഴിഞ്ഞാൽ ദേവീ മന്ത്രങ്ങളാൽ മുഖരിതമാണെങ്ങും. ഒൻപത് ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ഈ ഉത്സവനാളുകളിൽ ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഭക്തർ ആരാധിക്കുന്നു. അക്ഷരങ്ങൾ അറിവാകുന്ന ഒരു നവരാത്രിക്കാലത്തിന് കൂടി തുടക്കം കുറിച്ച ഈ വേളയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കുകയാണ് വിശ്വാസികൾ.

ആഘോഷങ്ങൾ നിയന്ത്രിച്ച് പ്രാർഥനയുടെ ഒൻപത് ദിനരാത്രങ്ങൾ കൂടി

ധ്യാന മന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ബൊമ്മക്കൊലു ഒരുക്കുന്നത് വിശ്വാസികൾക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സ്ത്രീകളും കുട്ടികളും ചേർന്നാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. വിദ്യയുടെ ദേവതയായ സരസ്വതിയും മറ്റു ഉപദേവതകളുമാണ് ബൊമ്മക്കൊലുവിൽ ഉള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ ഭീതിയിലും കോഴിക്കോട് തളി ബ്രാഹ്മണ സമൂഹം ബൊമ്മക്കൊലു ഒരുക്കുന്നതിൽ പതിവ് തെറ്റിച്ചില്ല. തളി ബ്രാഹ്മണ സമൂഹ മഠത്തിൽ എല്ലാക്കൊല്ലവും ഒരുക്കുന്നതു പോലെ ഇക്കൊല്ലവും ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ബൊമ്മക്കൊലു കാണുന്നതിനായി ധാരാളം ആളുകൾ എത്തിയിരുന്നു. എന്നാൽ ഇത്തവണ ഭക്തർക്ക് പ്രവേശനമില്ല.

പൂജ വയ്‌പ്പ്, സരസ്വതി പൂജ, വിദ്യാരംഭം എന്നിവയെല്ലാം നവരാത്രിയുടെ പ്രത്യേകതകളാണ്. എന്നാൽ കൊവിഡിന്‍റെ പശ്ചാതലത്തിൽ ഇവയെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമാണ് നടത്തുന്നത്. പ്രാർഥനകളും വീടുകളിൽ മാത്രമാക്കിയിരിക്കുകയാണ്.

Last Updated : Oct 19, 2020, 2:53 PM IST

ABOUT THE AUTHOR

...view details