കേരളം

kerala

ETV Bharat / state

കോഴിക്കോട് കലക്ടറേറ്റിൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു - എന്‍ജിഒ യൂണിയന്‍റെ സമരം പിന്‍വലിച്ചു

വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്.

ngo union s strike called off in kozhikode collectorate  strike in kozhikode collectorate  ngo union  കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു  എന്‍ജിഒ യൂണിയന്‍റെ സമരം പിന്‍വലിച്ചു  കോഴിക്കോട് കളക്ടറേറ്റ്
കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു

By

Published : Feb 22, 2022, 3:51 PM IST

കോഴിക്കോട്: റവന്യൂവകുപ്പിലെ സ്ഥലം മാറ്റത്തിന് എതിരെ കോഴിക്കോട് കലക്ടറേറ്റില്‍ എന്‍ജിഒ യൂണിയന്‍ ദിവസങ്ങളായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്.

പത്ത് വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു. അതേസമയം സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന് എതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസില്‍ രംഗത്തെത്തി.

അഞ്ചുപേരുടെ സ്ഥലം മാറ്റമാണ് റദ്ദാക്കിയതെന്നും ഇതിനാണ് ഇത്രയും ദിവസം കലക്ടറേറ്റ് സ്തംഭിപ്പിച്ചതെന്നും ജോയിന്‍റ്‌ കൗണ്‍സില്‍ കുറ്റപ്പെടുത്തി. എന്‍ജിഒ യൂണിയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അതേസമയം ഇന്നലെ രണ്ട് തവണ സമരക്കാരുമായി കലക്ടർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു കലക്ടര്‍.

also read: കണ്ണൂരിനെ കലാപഭൂമിയാക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ച് സ്ഥലം മാറ്റപ്പെട്ട ചില ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പരിഗണിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും അതും കലക്ടർ അനുവദിച്ചില്ല. ഇതോടെ സമരം കടുപ്പിക്കാനുളളള നീക്കത്തിലായിരുന്നു എന്‍ജിഒ യൂണിയന്‍. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിയത്.

ABOUT THE AUTHOR

...view details