കോഴിക്കോട്: പുള്ളാവൂർ ചെറുപുഴയിലെ ഭീമന്‍ കട്ടൗട്ടുകള്‍ ലോകശ്രദ്ധ ആകർഷിച്ചതോടെ എങ്ങും തലപ്പൊക്കത്തിന്‍റെ പേരിൽ യുദ്ധമാണ്. താമരശ്ശേരി പരപ്പന്‍പൊയിലില്‍ 55 അടിയിലാണ് നെയ്‌മര്‍ ഉയര്‍ന്നത്. നേരത്തെ 45 അടിയുള്ള റൊണാൾഡോയുടെ കട്ടൗട്ട് ഇവിടെ ഉയർന്നിരുന്നു.
കട്ടൗട്ട് മത്സരം; റൊണാൾഡോയ്ക്ക് പിന്നാലെ പരപ്പന്‍പൊയിലില്‍ നെയ്‌മറുടെ ഭീമൻ കട്ടൗട്ട് - ഏതൻസ് ക്ലബ്ബ്
കോഴിക്കോട് പരപ്പന്‍പൊയിലില്‍ 55 അടിയുള്ള നെയ്‌മറുടെ കട്ടൗട്ടാണ് ഉയര്‍ന്നത്
കട്ടൗട്ട് മത്സരം; റൊണാൾഡോയ്ക്ക് പിന്നാല പരപ്പന്‍പൊയിലില്‍ നെയ്‌മറുടെ ഭീമൻ കട്ടൗട്ട്
ഇതിന് വെല്ലുവിളിയുമായാണ് ഏതൻസ് ക്ലബ്ബ് പരപ്പൻപൊയിലിലെ ബ്രസീൽ ആരാധകർ രാരോത്ത് ഹൈസ്‌കൂളിന് മുൻപിൽ ക്രെയിൻ ഉപയോഗിച്ച് കട്ടൗട്ട് ഉയർത്തിയിരിക്കുന്നത്. ബാന്‍ഡ് സംഘവും വെടിക്കെട്ടുമായാണ് നെയ്‌മറിന്‍റെ കട്ടൗട്ട് ഉയര്‍ത്തിയത്.
ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വലിയ കട്ടൗട്ട് തയ്യാറാക്കിയത്. രണ്ട് ദിവസത്തിനകം മെസിയും ഇവിടെ തലപൊക്കും.