കോഴിക്കോട് :ജാനകിക്കാട് ഇക്കോ ടൂറിസം സെന്‍ററിനോട് ചേര്‍ന്ന കടന്തറ പുഴയിൽ ഒഴുക്കിൽപ്പെട്ട നവദമ്പതികളിൽ ഭർത്താവ് മരിച്ചു. കടിയങ്ങാട് കന്നാട്ടി സ്വദേശിയായ റെജിലാൽ ആണ് മരിച്ചത്. ഭാര്യ കനികയെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്‌തു. ഇതോടെ കനികയെ നിരീക്ഷണത്തിനായി വാര്‍ഡിലേക്ക് മാറ്റി.
ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ പുഴയില്‍ ഇറങ്ങിയ കനിക ഒഴുക്കില്‍പ്പെടുകയായിരുന്നു. കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിലാലും അപകടത്തില്‍പ്പെട്ടു.