കോഴിക്കോട് ആർടിഒയുടെ കീഴിലുള്ള ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹെവി വെഹിക്കിൾ പരിശോധന കേന്ദ്രം തുറന്നത്. മുഴുവനായും ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം നിലവിലുള്ള പരിശോധന സംവിധാനത്തേക്കാൾ ഏറെ മികച്ചതാണ്. നേരത്തെ വാഹനങ്ങൾ പരിശോധിക്കുന്ന എംവിഐമാർ അപകടം മുന്നിൽകണ്ടാണ് ജോലിചെയ്തിരുന്നത്. ഓട്ടോമേറ്റഡ് പരിശോധനാ കേന്ദ്രം നിലവിൽ വന്നതോടെ എംവിഐമാർ ഇത്തരം അപകടത്തിൽ നിന്ന് മോചിതരായി എന്നുമാത്രമല്ല വാഹനത്തിന്‍റെ സൂക്ഷ്മപരിശോധന ഉറപ്പുവരുത്താനും സാധിക്കും.
ഹെവി വെഹിക്കിൾ പരിശോധന കേന്ദ്രം ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു - കോഴിക്കോട്
ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ള ആധുനിക പരിശോധനാ കേന്ദ്രം ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹെവി വെഹിക്കിൾ പരിശോധന കേന്ദ്രം തുറന്നത്
ആധുനിക സംവിധാനത്തോടുകൂടിയ പരിശോധന കേന്ദ്രം നിലവിൽ വന്നതോടെ കൂടുതൽ വാഹനങ്ങൾ ദിനംപ്രതി പരിശോധിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.