കേരളം

kerala

ETV Bharat / state

തുല്യനീതിക്കായി 'ഷീറോ'; പുതിയ കൂട്ടായ്മയുമായി ഹരിത മുൻ ഭാരവാഹികള്‍ - ഷീറോ ഹരിത

ഹരിത മുന്‍ പ്രസിഡന്‍റ് മുഫീദ തെസ്‌നിയാണ് സംഘടനയുടെ ചെയര്‍പേഴ്‌സണ്‍

new organization Shiro led by haritha former incumbents  new organization Shiro led by haritha former members  Shiro led by haritha ex members  Shiro led by haritha ex incumbents  ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പുതിയ സംഘടന  ഹരിത മുന്‍ ഭാരവാഹികളുടെ പുതിയ സന്നദ്ധ സംഘടന  ഹരിത മുൻ അംഗങ്ങളുടെ സംഘടന ഷീറോ  ഷീറോ ഹരിത  മുസ്ലിം ലീഗ് ഷീറോ
പുറത്താക്കപ്പെട്ടവരുടെ പുതിയ സന്നദ്ധ സംഘടന 'ഷീറോ'; ഏഴിൽ അഞ്ചും ഹരിത മുന്‍ ഭാരവാഹികൾ

By

Published : Jan 27, 2022, 9:44 AM IST

കോഴിക്കോട്:മുസ്ലിം ലീഗിന്‍റെ പോഷക സംഘടനയായ ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന നിലവില്‍ വന്നു. 'ഷീറോ' എന്നാണ് പുതിയ സംഘടനയുടെ പേര്.

ഭരണസമിതിയിലെ ഏഴ് പേരില്‍ അഞ്ച് പേരും ഹരിത മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ പ്രസിഡന്‍റ് മുഫീദ തെസ്‌നിയാണ് ചെയര്‍പേഴ്‌സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയില്‍ അംഗങ്ങളാകുന്നതെന്നും ഷീറോ ഭാരവാഹികള്‍ വ്യക്തമാക്കി.

ALSO READ: കോഴിക്കോട് ഇരട്ട സ്ഫോടനം: അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

ABOUT THE AUTHOR

...view details