കേരളം

kerala

ETV Bharat / state

അയല്‍വാസികളായ യുവാക്കള്‍ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ - യുവാക്കള്‍ ആത്മഹത്യ

അഭിനന്ദിനെ വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന് സമീപത്തെ വിറക്‌പുരയിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Kozhikode Nenmanda  Neighbours commits suicide same day  youths suicide kozhikode  കോഴിക്കോട്‌ യുവാക്കള്‍ തൂങ്ങി മരിച്ചു  അയല്‍വാസികള്‍ തൂങ്ങി മരിച്ചു  കോഴിക്കോട്‌ നെന്മണ്ട  തൂങ്ങി മരണം കോഴിക്കോട്‌  യുവാക്കള്‍ ആത്മഹത്യ  Kozhikode crime news
കോഴിക്കോട്‌ അയല്‍വാസികളായ രണ്ട് യുവാക്കള്‍ ഒരേ ദിവസം തൂങ്ങി മരിച്ചു

By

Published : Apr 5, 2022, 7:53 PM IST

കോഴിക്കോട്‌: അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട സ്വദേശികളായ അഭിനന്ദ്‌ (27), വിജീഷ്‌ (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. അഭിനന്ദിനെ വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന്‌ സമീപത്തെ വിറക്‌പുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടേയും മൃതദേഹങ്ങള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അഭിനന്ദ്. വിജീഷ്‌ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഞായറാഴ്‌ച വൈകിട്ടാണ് വീട്ടിലെത്തിയത്. സംഭവത്തില്‍ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൈപ്പത്തി അറ്റ നിലയില്‍

വയനാട്‌ കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ അഭിനന്ദ്, രാജന്‍-പുഷ്‌പ ദമ്പതികളുടെ മകനാണ്. കൃഷ്‌ണന്‍കുട്ടി കുറിപ്പിന്‍റെയും പരേതനായ ദേവിയുടെയും മകനായ വിജീഷ്‌ ഓട്ടോ ഡ്രൈവറാണ്. വിജീഷ്‌ ബിഎംഎസ്‌ നന്മണ്ട പഞ്ചായത്ത് ജോയിന്‍റ് സെക്രട്ടറിയും നന്മാണ്ട ഓട്ടോ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗവുമായിരുന്നു.

ABOUT THE AUTHOR

...view details