കേരളം

kerala

ETV Bharat / state

കോഴിക്കോട് നീറ്റ് പരീക്ഷ വൈകിയത് ഒന്നര മണിക്കൂര്‍; പ്രതിഷേധിച്ച് രക്ഷിതാക്കള്‍ - ഈങ്ങാപ്പുഴ മാർ ബസേലിയോസ്

നീറ്റ് പരീക്ഷ വൈകിയതിനെ തുടര്‍ന്ന് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്‌കൂളിന് മുന്‍പിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം

neet examination started one and half hour late
പ്രതിഷേധിച്ച് രക്ഷിതാക്കള്‍

By

Published : May 7, 2023, 8:14 PM IST

കോഴിക്കോട്:നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്‌കൂളിന് മുന്‍പിലാണ് പ്രതിഷേധം. ഒന്നര മണിക്കൂറിലേറെ വൈകിയാണ് പരീക്ഷ ആരംഭിച്ചത്.

പരീക്ഷ എഴുതേണ്ട 480 കുട്ടികള്‍ക്ക് ആവശ്യമായുള്ള ചോദ്യപേപ്പർ എത്തിയില്ല എന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം. മൂന്ന് ഹാളുകളിലായിരുന്നു പരീക്ഷ ക്രമീകരിച്ചത്. രണ്ട് ഹാളുകളിലെ വിദ്യാർഥികൾ മാത്രമാണ് പരീക്ഷ പൂർത്തിയാക്കി ആദ്യം ഇറങ്ങിയത്. 5.20ന് കഴിയേണ്ട പരീക്ഷ 7.30നാണ് പൂര്‍ത്തിയായത്.

ABOUT THE AUTHOR

...view details