കോഴിക്കോട്: മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് സമര പരമ്പര - bjp
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മുക്കം എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മുക്കം എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് സാജിദ് നടുവണ്ണൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർച്ച് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 11 മണിയോടെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നീലേശ്വരം സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് ഗിരീഷ്തേവള്ളി ഉദ്ഘാടനം ചെയ്തു. മാർച്ച് രണ്ടാം ഗേറ്റിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു.