ചിത്ര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ സ്ത്രീയെ ആക്രമിച്ചുവെന്ന കേസിലാണ് കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം മുതൽ റിമാൻഡിലായ പ്രകാശ് ബാബു മണ്ഡലത്തിൽ ഒന്നാംഘട്ട പ്രചാരണം നടത്തിവരുന്നതിനിടെയാണ് കോടതി റിമാൻഡ് ചെയ്തത്. എന്നാൽ സ്ഥാനാർത്ഥി ഇല്ലെന്ന് കുറവ് വരുത്താതെ തന്നെ ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് ബിജെപിയും യുവമോർച്ചയും തീരുമാനിച്ചിട്ടുള്ളത്. ഇതിന്‍റെഭാഗമായി പ്രകാശ് ബാബുവിന്‍റെമുഖംമൂടിയും അദ്ദേഹത്തിന്‍റെഫോട്ടോ പതിച്ച ടീ ഷർട്ടും അണിഞ്ഞ് പ്രവർത്തകർ ജനങ്ങൾക്കിടയിൽ ഇറങ്ങി വോട്ട് അഭ്യർത്ഥിക്കാൻ ആണ് തീരുമാനിച്ചത്. ഇന്നുമുതൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിൽ പ്രചാരണം ആരംഭിക്കുമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി റെനീഷ് അറിയിച്ചു.
സ്ഥാനാർഥി ജയിലിൽ; പ്രചരണം തുടർന്ന് ബിജെപി
സ്ത്രീയെ ആക്രമിച്ച കേസിലാണ് കെ.പി. പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്. റാന്നി കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കെ.പി.പ്രകാശ് ബാബു
സ്ഥാനാർഥിവോട്ടർമാർക്ക് ഇടയിലേക്ക് എത്തിയില്ലെങ്കിലും അദ്ദേഹം ജയിലിൽ ആവാനുള്ള കാരണങ്ങൾ വിവരിച്ച പരമാവധി വോട്ട് പെട്ടിയിൽ ആക്കാൻ തന്നെയാണ് ബിജെപി രംഗത്തിറങ്ങിയിട്ടുള്ളത്. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പ്രകാശ് ബാബു ശബരിമല വിഷയത്തിൽ ജയിലിലായത് അനുകൂലമായി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
Last Updated : Mar 31, 2019, 5:14 PM IST