സ്ഥാനാർഥിയില്ല പകരം മുഖമൂടി പ്രചാരണവുമായി എൻഡിഎ - കെ പി പ്രകാശ് ബാബു
സ്ഥാനാർഥി ജയിലിലായതോടെ സ്ഥാനാർഥിയുടെ മുഖംമൂടിയും ടീ ഷർട്ടും അണിഞ്ഞ് പ്രവർത്തകർ വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്തി.
![സ്ഥാനാർഥിയില്ല പകരം മുഖമൂടി പ്രചാരണവുമായി എൻഡിഎ](https://etvbharatimages.akamaized.net/etvbharat/images/768-512-2874140-484-5cbe044d-1af5-486a-8b93-c0dbc609ed09.jpg)
ശബരിമലയിലെ ചിത്തിര ആട്ട വിശേഷ പൂജയ്ക്കിടെ സ്ത്രീയെ ആക്രമിച്ചുവെന്ന കേസിലാണ് കോഴിക്കോട് എൻഡിഎ സ്ഥാനാർഥി കെപി പ്രകാശ് ബാബുവിനെ കഴിഞ്ഞ ദിവസം റാന്നി കോടതി റിമാൻഡ് ചെയ്തത്. സ്ഥാനാർഥി ജയിലിലായതോടെ സ്ഥാനാർഥിയുടെ മുഖംമൂടിയും ടീ ഷർട്ടും അണിഞ്ഞ് പ്രവർത്തകർ വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്തി. ഇന്ന് രാവിലെ കോഴിക്കോട് പാളയം മാർക്കറ്റിലാണ് പ്രവർത്തകർ സ്ഥാനാർഥിയുടെ മുഖംമൂടി അണിഞ്ഞു വോട്ടുചോദിക്കാൻ എത്തിയത്. യുവമോർച്ച സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥിയുടെ മുഖംമൂടിയണിഞ്ഞ പ്രവർത്തകരുടെ പ്രചാരണം. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.