കോഴിക്കോട്: കെപിസിസിയുടേത് മനംമടിപ്പിക്കുന്ന അവസ്ഥയാണന്നും അവർക്ക് പല കാര്യങ്ങളിലും ഉത്തരം മുട്ടുകയാണെന്നും എൻസിപി നേതാവ് പിസി ചാക്കോ. കോൺഗ്രസ് പാർട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. ദിനം പ്രതി കോൺഗ്രസ് വിട്ടു വരുന്നവരുടെ എണ്ണം വർധിക്കുക്കുകയാണ്.
കെപിസിസിയുടേത് മനംമടിപ്പിക്കുന്ന അവസ്ഥയാണന്ന് പിസി ചാക്കോ - PC Chako aganist KPCC
കെ സി വേണുഗോപാലിന്‍റെ നേതൃത്വം കോൺഗ്രസിനെ വലിയ ദുരന്തത്തിലേക്ക് എത്തിച്ചുവെന്നും പിസി ചാക്കോ കോഴിക്കോട് പറഞ്ഞു
കെപിസിസിയുടേത് മനംമടിപ്പിക്കുന്ന അവസ്ഥയാണന്ന് പിസി ചാക്കോ
കെ സി വേണുഗോപാലിന്‍റെ നേതൃത്വം കോൺഗ്രസിനെ വലിയ ദുരന്തത്തിലേക്ക് എത്തിച്ചുവെന്നും പിസി ചാക്കോ കോഴിക്കോട് പറഞ്ഞു. കോൺഗ്രസ് വിട്ടു വരുന്നവരെ തങ്ങൾ സ്വീകരിക്കുന്നുണ്ട്. തെരെഞ്ഞെടുപ്പ് പട്ടികയിലെ തിരിമറിയിൽ സർക്കാരിന് പങ്കില്ല. എല്ലാം ചെയ്യുന്നത് ഇലക്ഷൻ കമ്മിഷനാണ്. പിണറായി വീണ്ടും വന്നാൽ സർവനാശം എന്ന എകെ ആന്‍റണിയുടെ പ്രസ്താവന കോൺഗ്രസിനേറ്റ നാശത്തിന്‍റെ ഉൾവിളിയിൽ നിന്നാണെന്നും പി സി ചാക്കോ പറഞ്ഞു.