കോഴിക്കോട് : റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോഴിക്കോടുകാരൻ ഗൗതം ജി കൃഷ്‌ണ (NCC Cadet Gautham Krishna). ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട 15 അംഗ സംഘത്തിലെ ഏക മലയാളിയും നേവൽ കേഡറ്റുമാണ് ഗൗതം കൃഷ്‌ണ. നാഷണൽ കേഡറ്റ് കോർപ്‌സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ 19 ഓളം രാജ്യങ്ങളിലെ എൻസിസി കേഡറ്റുകൾ (NCC Cadets) പങ്കെടുക്കും (Moscow Youth Exchange Program NCC). രാജ്യത്തെ മികച്ച കേഡറ്റുകൾക്ക് പ്രത്യേക തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്.
NCC Cadet Gautham Krishna: മോസ്‌കോയിലെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കോഴിക്കോടുകാരന്‍, അഭിമാനമായി ഗൗതം കൃഷ്‌ണ - Moscow Youth Exchange Program NCC
Moscow Youth Exchange Program NCC : ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളിലെ ഏക മലയാളി ആണ് ഗൗതം ജി കൃഷ്‌ണ. ചിട്ടയായ പരിശീലനവും കുടുംബത്തിന്‍റെ പ്രോത്സാഹനവും ആണ് വിജയത്തിന് പിന്നിലെന്ന് ഗൗതം.
Published : Oct 11, 2023, 7:07 PM IST
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം ആഹ്ലാദത്തിലാണ് ഗൗതമിൻ്റെ കുടുംബം. കോഴിക്കോട് എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാട്ടേഴ്‌സിന് കീഴിലുള്ള 9th കേരള നേവൽ എൻസിസിയിലെ ചിട്ടയായ പരിശീലനവും മാതാപിതാക്കളുടെ പ്രോത്സാഹനവും ആണ് ഈ വിജയത്തിന് പിന്നിൽ എന്ന് ഗൗതം കൃഷ്‌ണ പറയുന്നു. ഗൗതമിൻ്റെ പ്രകടനത്തെ കുറിച്ച് ഓഫിസർമാക്കും മികച്ച അഭിപ്രായമാണ്.
യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് അതാത് രാജ്യങ്ങളിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനും അവരുടെ ദേശീയ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും അവസരങ്ങൾ ലഭിക്കുന്നുണ്ട്. ചിട്ടയായ പരിശീലനവും ആത്മസമർപ്പണവും ഉണ്ടെങ്കിൽ എന്തും സ്വായത്തമാക്കാം എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ചേളന്നൂർ സ്വദേശിയും ദേവഗിരി സെന്‍റ് ജോസഫ് കോളജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയുമായ ഗൗതം കൃഷ്‌ണ. നിലവിൽ കോളജിലെ നേവൽ എൻസിസി കേഡറ്റ് ക്യാപ്റ്റൻ കൂടിയായ ഗൗതം കൃഷ്‌ണ വിമുക്തഭടനും സർക്കാർ ജീവനക്കാരനുമായ ഗിരീഷ് കുമാറിന്‍റെയും ടാക്‌സ് പ്രാക്‌ടീഷണർ സിന്ധു പുതുശ്ശേരിയുടെയും മകനാണ്. മോസ്കോയിൽ ഇന്നു മുതലാണ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം നടക്കുക.