കോഴിക്കോട് : നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്നുകൊണ്ട് തളി ബ്രാഹ്മണ സമൂഹത്തിൽ ബൊമ്മക്കൊലു ഒരുങ്ങി. ദേവീപ്രീതിക്കായി അലങ്കരിച്ച കലശത്തിനുചുറ്റും വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവച്ചുള്ള ദേവീപൂജയാണ് ബൊമ്മക്കൊലു. മാത്രമല്ല സർവം ബ്രഹ്മമയം എന്ന ആശയത്തിന്റെ പൂർത്തീകരണം കൂടിയാണ് വിശ്വാസികളെ സംബന്ധിച്ച് ഓരോ ബൊമ്മക്കൊലുവും.
നവരാത്രി ദിനങ്ങൾക്ക് തിളക്കം പകര്‍ന്ന് ബൊമ്മക്കൊലു ; സർവം ബ്രഹ്മമയമെന്ന് വിശ്വാസം - കോഴിക്കോട്
നവരാത്രി ദിനങ്ങൾക്ക് തിളക്കം പകര്‍ന്ന് സർവം ബ്രഹ്മമയം എന്ന ആശയത്തിന്റെ പൂർത്തീകരണമായി കോഴിക്കോട് തളി ബ്രാഹ്മണ സമൂഹത്തിൽ ബൊമ്മക്കൊലു ഒരുങ്ങി
നവരാത്രി ദിനങ്ങൾക്ക് തിളക്കം പകര്‍ന്ന് ബൊമ്മ കുലു ഒരുങ്ങി; വിളിച്ചോതുന്നത് സർവം ബ്രഹ്മമയമെന്ന്
സരസ്വതി, ഗണപതി, കൃഷ്ണൻ,തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളും വാദ്യോപകരണങ്ങളുമാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. മഹിഷാസുര നിഗ്രഹത്തിനായി ദേവിയെ സഹായിച്ച ദേവീദേവന്മാരെ ആരാധിക്കുന്നതാണ് ബൊമ്മക്കൊലു ഒരുക്കുന്നതിലെ ഐതിഹ്യം. ബൊമ്മക്കൊലു കൂടുതലായും ഒരുക്കുന്നത് തമിഴ് ബ്രാഹ്മണ സ്‌ത്രീകളാണ്.
അതേസമയം ഒരുമയുടെയും സംസ്കാരത്തിന്‍റെയും ഭാഗമായി പുതുതലമുറയും കൊലു ഒരുക്കാനും പൂജകൾക്കും മുന്നിലുണ്ട്. പാലക്കാട് നവോഥാന പരിഷത്തുമായി ചേർന്നാണ് ബൊമ്മക്കൊലു തയ്യാറാക്കിയത്.