കോഴിക്കോട്: ദേശീയ പണിമുടക്ക് തുടരവെ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ല കലക്‌ടർ ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ മറ്റ് അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്.
മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണമെന്ന് ജില്ല കലക്‌ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു.
തുറന്നു പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷ സംവിധാനമൊരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും ജില്ല കലക്‌ടര്‍ അറിയിച്ചു.
also read: ദേശീയ പണിമുടക്ക് രണ്ടാം ദിനം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, കടകള്‍ തുറക്കാന്‍ വ്യാപാരി സംഘടനകള്‍
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എം അബ്ദുൽ സലാം, ജില്ല ജനറൽ സെക്രട്ടറി വി സുനിൽ കുമാർ, ട്രഷറർ എ വി എം കബീർ എന്നിവരും അറിയിച്ചിട്ടുണ്ട്.