കേരളം

kerala

ETV Bharat / state

കേന്ദ്ര തീരുമാനം വൈകി; അധിക തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ - തൊഴിൽ ദിനങ്ങൾ

പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്‍റെ പുനർനിർമ്മാണത്തിനായി തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തെ തുടർന്നാണ് തൊഴിലുറപ്പു പദ്ധതിയിൽ 50 ദിവസം അധികം അനുവദിക്കാൻ കേന്ദ്രം തയാറായത്.

ഫയൽചിത്രം

By

Published : Feb 23, 2019, 8:27 PM IST

Updated : Feb 23, 2019, 11:28 PM IST

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചിട്ടുംപ്രയോജനം ലഭിക്കാതെ തൊഴിലാളികൾ.50തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയതിനാൽ ഏഴ് ജില്ലകളിലെ തൊഴിലാളികൾക്ക് ഈ അമ്പത്തൊഴിൽദിനങ്ങൾ ലഭിക്കില്സ.

പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്‍റെപുനർനിർമ്മാണത്തിനായിതൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെആവശ്യത്തെത്തുടർന്നാണ് തൊഴിലുറപ്പു പദ്ധതിയിൽ 50 ദിവസം അധികം അനുവദിക്കാൻ കേന്ദ്രം തയാറായത്. എന്നാൽ കേന്ദ്രം തീരുമാനമറിയിക്കാൻ വൈകിയതും ഓൺലൈൻ സൈറ്റിലെ സാങ്കേതിക പ്രശ്നവും കാരണം കഴിഞ്ഞ ദിവസമാണ് ജില്ലാ പ്രോജക്ട് ഓഫീസിൽഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ അനുവദിച്ച 50 ദിവസത്തെ അധിക തൊഴിൽ ദിനംഫലം ഇല്ലാതാകും. സാമ്പത്തിക വർഷം അവസാനിക്കാൻ 36 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 50 ദിവസം തൊഴിൽ ചെയ്തു പൂർത്തീകരിക്കാൻതൊഴിലാളികൾക്ക് സാധിക്കില്ലെന്ന് ജോയിന്‍റ്പ്രോഗ്രാം കോർഡിനേറ്റർ പി. അബ്ദുൾ അസീസ് പറഞ്ഞു.

സംസ്ഥാനത്തെഏഴ്ജില്ലകളിലാണ്കേന്ദ്രം അധിക തൊഴിൽ ദിനങ്ങൾ അനുവദിച്ച്ഉത്തരവ് ഇറക്കിയത്. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പുള്ള എല്ലാ ദിവസവും ജോലി ചെയ്താലും തൊഴിലാളികൾക്ക് 14 തൊഴിൽദിനങ്ങൾ നഷ്ടമാകും.

Last Updated : Feb 23, 2019, 11:28 PM IST

ABOUT THE AUTHOR

...view details