കോഴിക്കോട്: സിപിഎമ്മിനും, എസ്‌എഫ്‌ഐക്കും, ഡിവൈഎഫ്‌ഐക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്‌ത. സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായും, ഹിന്ദു - മുസ്‌ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് പാർട്ടി കരുതുന്നതായും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആരോപിച്ചു (Naser Faisy Koodathai Blames CPM For Mixed Marriage). എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലീങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നു. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദു മുസ്‌ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്നാണ് അവർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു നാസർ ഫൈസി കൂടത്തായി.
സിപിഎം മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു: നാസർ ഫൈസി കൂടത്തായി - civil marriages and cpm
Samasta Blames CPM : ഹിന്ദു മുസ്‌ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നതായും, എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലീങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നതായും നാസർ ഫൈസി കൂടത്തായി ആരോപിച്ചു.
Naser Faisy Koodathai Blames CPM For Mixed Marriage
Published : Dec 6, 2023, 3:13 PM IST