കേരളം

kerala

ETV Bharat / state

നാർക്കോട്ടിക് ജിഹാദ്‌ : ബിഷപ്പ് തെളിവില്ലാത്ത പ്രസ്‌താവന പിൻവലിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുല്‍ സത്താർ

ബിഷപ്പിന്‍റെ പ്രസംഗം സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുല്‍ സത്താർ

Narcotic jihad  Popular Front  Narcotic jihad  നാർക്കോട്ടിക് ജിഹാദ്‌  പോപ്പുലര്‍ ഫ്രണ്ട്  Popular Front of india  പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുല്‍ സത്താർ  ബിഷപ്പിന്‍റെ വർഗീയ പ്രസംഗം
നാർക്കോട്ടിക് ജിഹാദ്‌: തെളിവില്ലാത്ത പ്രസ്‌താവന ബിഷപ്പ് പിൻവലിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

By

Published : Sep 13, 2021, 5:05 PM IST

Updated : Sep 13, 2021, 8:04 PM IST

കോട്ടയം : നാർക്കോട്ടിക് ജിഹാദ് ആരോപണമുന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോപ്പുലര്‍ ഫ്രണ്ട്. ബിഷപ്പിന്‍റെ വർഗീയ പ്രസംഗം സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുൽ സത്താർ പറഞ്ഞു.

പാലാ ബിഷപ്പ് തെളിവില്ലാത്ത പ്രസ്‌താവന പിൻവലിക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട്.

ക്രൈസ്‌തവരെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള ആര്‍.എസ്‌.എസ് തന്ത്രം തിരിച്ചറിയണം. യാതൊരു തെളിവുമില്ലാതെ ഒരു മതവിഭാഗത്തിനെതിരെ നടത്തിയ പ്രസ്‌താവന പിൻവലിക്കണം.

ALSO READ:നടൻ റിസബാവ അന്തരിച്ചു

പൊതുസമൂഹത്തോട് മാപ്പ് ചോദിക്കാത്തപക്ഷം സാമുദായിക സ്‌പർധ ഉണ്ടാക്കിയതിന് ബിഷപ്പിനെതിരെ കേസെടുക്കണം. വിവിധയിടങ്ങളില്‍ നിന്നും ബിഷപ്പിനെതിരെ വന്നിട്ടുള്ള അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അബ്‌ദുൽ സത്താർ പറഞ്ഞു.

Last Updated : Sep 13, 2021, 8:04 PM IST

ABOUT THE AUTHOR

...view details