കോഴിക്കോട് :Nadapuram Theft : നാദാപുരംപുറമേരി മുതുവടത്തൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. മുതുവടത്തൂർ പോസ്‌റ്റ് ഓഫിസ് പരിസരത്തെ കീക്കുടുക്കയിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 10000 രൂപയും ഒരു പവൻ സ്വർണാഭരണവും നഷ്‌ടമായി.
കഴിഞ്ഞ ദിവസം ആലുവയിൽ ചികിത്സയ്ക്കിടെ മരിച്ച നൂർ ജഹാന്‍റെ അനുജത്തി ജുബൈരയുടേതാണ് മോഷണം നടന്ന വീട്. വീട്ടുകാർ മരണ വീട്ടിൽ പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിന്‍റെ നിർമാണ പ്രവൃത്തിക്കെത്തിയ തൊഴിലാളികളാണ് മോഷണ വിവരം വീട്ടുകാരെ അറിയിച്ചത്.