കോഴിക്കോട്: നാദാപുരം തലശ്ശേരി റോഡില്‍ പേരോട് ടൗണിന് സമീപത്തെ രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം, ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ലീഗ് നേതാവ് കെ.എം സമീറിന്‍റെയും സി.പി.എം പ്രവര്‍ത്തകനായ പനയുള്ളതില്‍ അശോകന്‍റെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
നാദാപുരത്ത് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ് - Bomb attack
സി.പി.എം, ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.
നാദാപുരത്ത് ബോംബേറ്
വെളളിയാഴ്‌ച രാത്രി പന്ത്രണ്ടരയോടെയാണ് സമീറിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ ശനിയാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെ അശോകന്‍റെ വീടിന് നേരെയും ബോംബേറുണ്ടാകുകയായിരുന്നു. ബോംബേറില്‍ ഇരു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പൊലീസും കോഴിക്കോട് റൂറല്‍ ഫോറന്‍സിക് സംഘവും പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും നാദാപുരം ബോംബ് സ്‌ക്വാഡും രണ്ട് വീടുകളിലും പരിശോധന നടത്തി.
Last Updated : May 22, 2021, 12:56 PM IST