കോഴിക്കോട് : മുസ്ലിം ലീഗിനെ വെട്ടിലാക്കിയ വാർത്താസമ്മേളനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഈനലി തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും മുഈനലി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Also Read: മുഈന്‍ അലിക്കെതിരായ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പിഎംഎ സലാം
പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും പ്രഥമ പരിഗണന പിതാവിൻ്റെ ആരോഗ്യ പരിപാലനത്തിനാണെന്നും സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറയുന്നു.
മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് Also Read: മുഈനലി തൊടുത്തപ്പോൾ ഒന്ന്, ലീഗിന് കൊണ്ടപ്പോൾ ആയിരം... പ്രതിരോധിക്കാനാകാതെ നേതൃത്വം
അതേസമയം, പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈനലി തങ്ങൾ ഉന്നയിച്ച വിഷയം ലീഗ് നേതൃത്വം വീണ്ടും ചർച്ച ചെയ്യുമെന്നും മുഈനലിക്കെതിരായ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും നേരത്തേ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു.