കോഴിക്കോട്:ഗവര്‍ണറുടെ നടപടി അതിര് കടന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം. വിസിമാരുടെ നിയമനം നടന്നത് മുഴുവന്‍ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന് നല്ല പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിസിമാരുടെ നിയമനം മാത്രമല്ല സര്‍വകലാശാലകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ പോലും നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ട്. സംവരണ തത്വം പോലും പാലിക്കാതെയാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. ഇത്തരം സ്ഥാനങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും നിയമിച്ച് കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വജനപക്ഷപാതം കാണിക്കുന്നത് ഗവണ്‍മെന്‍റാണ്.