കേരളം

kerala

ETV Bharat / state

ലൗ ജിഹാദ്: പാര്‍ട്ടി രേഖയിലുണ്ടെന്നത് ഗൗരവതരം, ജോര്‍ജിന്‍റേത് നാക്കു പിഴയല്ല: മുസ്‌ലിം ലീഗ് - സിപിഎമ്മിനെതിരെ മുസ്ലിം ലീഗ്

വിവാദ പരാമർശത്തിൽ ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹന്‍റെ പ്രസ്‌താവനയക്ക് പിന്നാലെയാണ് ലീഗിന്‍റെ പ്രതികരണം

muslim league on kodanchery marriage  muslim league against cpm  ലൗ ജിഹാദ്  സിപിഎമ്മിനെതിരെ മുസ്ലിം ലീഗ്  kerala latest news
മുസ്ലിം ലീഗ്

By

Published : Apr 13, 2022, 1:00 PM IST

കോഴിക്കോട്:കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തിൽ സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിന്‍റേത് നാക്കുപിഴയല്ലെന്ന് മുസ്‌ലിം ലീഗ്. ലൗ ജിഹാദിനെ കുറിച്ച് പാർട്ടി രേഖകളിൽ ഉണ്ടെന്നും അത് സമ്മേളനങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ടെന്നുമുള്ള പ്രസ്ഥാവന ഗുരുതരമായ കാര്യമാണെന്നും പി.എം.എ സലാം പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ജോർജ് എം തോമസിന്‍റെ പ്രസ്‌താവനയെ കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. പാർട്ടി സമ്മേളനങ്ങളിൽ ലൗ ജിഹാദ് വിഷയം ചർച്ച ചെയ്‌തതിന്‍റെ ധൈര്യത്തിലാണോ ജോർജ് എം തോമസ് പ്രസ്‌താവന നടത്തിയതെന്നും സലാം ചോദിച്ചു.

ALSO READ ജോർജ് എം തോമസിന് പിശക് പറ്റി; ലൗജിഹാദ് ആര്‍.എസ്.എസ് സൃഷ്ടിയെന്ന് മോഹനൻ മാസ്റ്റർ

ABOUT THE AUTHOR

...view details