കോഴിക്കോട്: മലപ്പുറം ജില്ലയിൽ കത്വ പെൺകുട്ടിയുടെ പേരിൽ മുസ്ലീം ലീഗിൻ്റെ പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മന്ത്രി കെ.ടി ജലീൽ. കത്വ പെൺകുട്ടിയുടെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നു. കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്ലീം ലീഗ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കത്വ പെൺകുട്ടിയുടെ പേരിൽ പണപ്പിരിവ്; ലീഗ് പറയുന്നത് പച്ചക്കള്ളമെന്ന് കെ.ടി ജലീൽ - മുസ്ലീം ലീഗ് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ.ടി ജലീൽ
കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്ലീം ലീഗ് വ്യക്തമാക്കണമെന്ന് മന്ത്രി കെ.ടി ജലീൽ. കത്വ പെൺകുട്ടിയുടെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നുവെന്ന് കെ.ടി ജലീൽ ആരോപിച്ചു.
പിരിച്ചെടുത്ത പണം ആർക്ക് നൽകിയെന്നും ഏത് അഭിഭാഷകനെ വച്ചാണ് കേസ് നടത്തിയതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് തട്ടിപ്പ് ലീഗ് നേതൃത്വം പതിവാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം എം.പി സ്ഥാനം രാജിവെച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് അഴിമതിക്ക് നേരെ കണ്ണടക്കാൻ വേണ്ടിയാണ്. യൂത്ത് ലീഗിൻ്റെയും എം.എസ്.എഫിൻ്റെയും പണപ്പിരിവിൻ്റെ കണക്ക് ചോദിക്കാത്തതിന് പകരമായാണ് കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നത്. എല്ലാത്തിനും മാധ്യമങ്ങളെ കാണുന്ന പി.കെ ഫിറോസ് ഉൾപ്പടെ ഉള്ളവർ എന്തു കൊണ്ട് മൗനം പാലിക്കുന്നു എന്നും കെ.ടി ജലീൽ ചോദിച്ചു.