കോഴിക്കോട്: ലീഗ് വിമത കൂട്ടായ്‌മയിൽ പങ്കെടുക്കുമ്പോൾ പാർട്ടി വിരുദ്ധ കൂട്ടായ്മയാണെന്ന് മുഈനലി തങ്ങള്‍ തന്നെ ആലോചിക്കണമായിരുന്നുവെന്ന് എം.കെ മുനീര്‍. പാർട്ടി തീരുമാന പ്രകാരമല്ല സംഘടന രൂപീകരിച്ചത്. പിതാവിന്‍റെ പേരിലുള്ള സംഘടനയായത് കൊണ്ടാകാം മുഈനലി തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുക്കുക എന്നത് പാര്‍ട്ടി അധ്യക്ഷന്‍റെ വിവേചനാധികാരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിമത കൂട്ടായ്‌മയിൽ മുഈനലി: വിമര്‍ശനവുമായി എം.കെ മുനീര്‍
വിഷയത്തില്‍ തീരുമാനമെടുക്കുക എന്നത് പാര്‍ട്ടി അധ്യക്ഷന്‍റെ വിവേചനാധികാരമാണെന്ന് എം. കെ മുനീര്‍
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് 'നന്നല്ല'; മുഈനലി തങ്ങള്‍ വിമത കൂട്ടായ്‌മയിൽ പങ്കെടുക്കുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും എംകെ മുനീര്‍
ഗവർണർ സർക്കാർ പോര് സംസ്ഥാനത്തിന് ഭൂഷണമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് എംകെ മുനീർ. ഗവർണർ പദവി വിമർശനാതീതമല്ലെന്നും ഗവർണർ ആരുടെയോ വക്താവായി മാറുന്നോയെന്ന് സംശയമുണ്ടെന്നും മുനീര്‍ പ്രതികരിച്ചു.