കേരളം

kerala

ETV Bharat / state

പിടിച്ചെടുത്ത 47 ലക്ഷം തിരികെ വേണമെന്ന് കെഎം ഷാജി ; പണം നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ്

കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് കെഎം ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്

Muslim League leader KM Shaji  Muslim League  KM Shaji  vigilance  KM Shaji in court for vigilance seized money  Kozhikode Vigilance Court  കോഴിക്കോട് വിജിലൻസ് കോടതി  കെഎം ഷാജി  വിജിലൻസ് പിടിച്ച പണം തിരികെ വേണമെന്ന് കെഎം ഷാജി  കെഎം ഷാജി പ്ലസ്‌ടു കോഴക്കേസ്  KM Shaji Plus two bribery case  മുസ്ലിം ലീഗ്
പിടിച്ചെടുത്ത 47 ലക്ഷം തിരികെ വേണമെന്ന് കെഎം ഷാജി; പണം നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ്

By

Published : Sep 14, 2022, 10:04 AM IST

കോഴിക്കോട് :വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി. കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.

ഹർജി ഇന്ന് കോടതി പരിഗണിക്കും. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത്‌ സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണം.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെഎം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്‌ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും,ഇയാള്‍ക്ക് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോഴപ്പണവും ഉപയോഗിച്ചാണ് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടി. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

ABOUT THE AUTHOR

...view details