കേരളം

kerala

സിപിഎമ്മിന്‍റെ വഴിയെ ലീഗും: സമ്മേളനങ്ങള്‍ താഴെതട്ട് മുതല്‍, സമൂല പരിഷ്കരണത്തിന് സമിതി

By

Published : Oct 6, 2022, 10:18 AM IST

നവംബര്‍ മുതല്‍ സിപിഎം മാതൃകയില്‍ സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്

league news  മുസ്‌ലിം ലീഗ്  സിപിഎം മാതൃകയില്‍ സമ്മേളനം  Muslim league conference updates  സമ്മേളനത്തില്‍ അടിമുടി മാറ്റം  സിപിഎം മാതൃകയാക്കാനൊരുങ്ങി മുസ്‌ലിം ലീഗ്  Muslim league news  latest updates Muslim league  Muslim league conference  Muslim league in kozhikode  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍  kerala muslim league updates
അടിമുടി മാറ്റത്തിനൊരുങ്ങി മുസ്‌ലിം ലീഗ്; സമ്മേളനങ്ങള്‍ സിപിഎം മാതൃകയാക്കും

കോഴിക്കോട്:സമ്മേളനങ്ങൾക്ക് സി.പി.എമ്മിനെ മാതൃകയാക്കാൻ മുസ്‌ലിം ലീഗ്. നവംബറില്‍ സിപിഎം മാതൃകയില്‍ ശാഖ തലം മുതല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മുസ്‌ലിം ലീഗ്. കൃത്യമായി സമ്മേളനങ്ങൾ നടത്താതെ ഭാരവാഹികളെ നാമനിർദേശം ചെയ്യുന്ന രീതി ഒഴിവാക്കണം.

പാർട്ടി കമ്മറ്റികളുടെ കാലാവധി 4 വർഷമായി നിജപ്പെടുത്തി ഒരാൾക്ക് ഒരു പദവി എന്ന നിബന്ധന കർശനമാക്കും. പാർലമെൻ്റ് അസംബ്ലി തെരെഞ്ഞെടുപ്പുകളിൽ 3 ടേം നിബന്ധനയും കർശനമാക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ ഉപസമിതിയെ ഭരണഘടന ഭേദഗതിക്കായി സംസ്ഥാന കൗണ്‍സില്‍ നിർദേശിച്ചു.

ഇതനുസരിച്ച് 21 അംഗ സെക്രട്ടറിയേറ്റിനും അഞ്ചംഗ അച്ചടക്ക സമിതിക്കും രൂപം നല്‍കും. അടുത്ത മാര്‍ച്ചോടെ പുതിയ സംസ്ഥാന കമ്മറ്റിയെ തെരെഞ്ഞെടുക്കാനാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കളെ താക്കീത് ചെയ്‌ത്‌ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

നേതാക്കള്‍ പുറത്ത് നിലപാട് പറയുമ്പോള്‍ ഏക സ്വരത്തിലാകണമെന്ന് തങ്ങള്‍ പറഞ്ഞു. അണികള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റു മുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്‌ത നിലപാട് പിന്നീട് എം.കെ.മുനീര്‍ തിരുത്തി എന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പരാമര്‍ശത്തില്‍ തുടങ്ങിയതാണ് ലീഗ് അണികള്‍ക്ക് ഇടയിലെ പോര്. മുതിര്‍ന്ന നേതാക്കളുടെ വാക് പോര് പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ ക്ഷീണമുണ്ടാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷന്‍റെ ഇടപെടല്‍. നിരോധിക്കപ്പെട്ട മുസ്‌ലിം സംഘടനകളിലെ വലിയൊരു ശതമാനം പ്രവർത്തകരെ ലീഗിലേക്ക് ആകർഷിക്കാൻ നേതാക്കൾ ഇടപെട്ട് ശ്രമം നടക്കുന്നു എന്ന ആരോപണങ്ങൾക്ക് ഇടയിലാണ് തങ്ങളുടെ താക്കീത്.

ABOUT THE AUTHOR

...view details