കോഴിക്കോട് :കെ റെയിൽ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ വാട്ടർലൂ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ യുദ്ധം ജനങ്ങൾ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്വീകരിച്ച നിലപാടിനേറ്റ തിരിച്ചടി ആവർത്തിക്കും. ഡി.പി.ആർ ആദ്യം മുഖ്യമന്ത്രി പഠിക്കണം. ബാക്കിയുള്ളവർ ഓരോന്ന് പറയുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
'കെ റെയിൽ പിണറായിക്ക് 'വാട്ടർലൂ' ആകും' ; മുഖ്യമന്ത്രി ആദ്യം ഡിപിആര്‍ പഠിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - Mullappally says K rail will be Pinarayi's Waterloo
മുഖ്യമന്ത്രി ആദ്യം ഡിപിആര്‍ പഠിക്കണം, ബാക്കിയുള്ളവർ ഓരോന്ന് പറയുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
കെ റെയിൽ പിണറായിയുടെ 'വാട്ടർലൂ' ആയിരിക്കുമെന്ന് മുല്ലപ്പള്ളി
Also Read: ‘ബഫർ സോൺ ഉണ്ട്’ ; സജി ചെറിയാനെ തള്ളിയും കെ റെയില്‍ എംഡിയെ പിന്തുണച്ചും കോടിയേരി
ശശി തരൂരിനെതിരെയും മുല്ലപ്പള്ളി രംഗത്ത് എത്തി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അനുസരിക്കാതെ ദേശീയ നേതൃത്വത്തോട് ചോദിക്കാം എന്ന നിലപാട് അച്ചടക്ക ലംഘനമാണ്. ആശയ സംവാദങ്ങൾ അംഗീകരിക്കുന്നു. എന്നാൽ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.