കോഴിക്കാട്: കെ.കെ രമയ്‌ക്കെതിരായ വാക്കാലുള്ള ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രമയെ സി.പി.എം വളഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.പിയെ കൊന്നതിനേക്കാൾ നീചമാണ് ഇപ്പോഴത്തെ സി.പി.എം അക്രമം. നീചവും രാഷ്‌ട്രീയ മര്യാദകൾക്ക് ചേരാത്തതുമാണ് സി.പി.എം നേതാക്കളുടെ പ്രസ്‌താവനയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ടി.പി കേസിൽ സി.പി.എമ്മിന്‍റെ പങ്ക് വ്യക്തമാണ്. കുഞ്ഞനന്ദനും കെ.സി രാമചന്ദ്രനും ആരാണ്. പൊലീസിനെ കൊണ്ട് രാഷ്‌ട്രീയ കൊല അവസാനിപ്പിക്കാനാവില്ല. സി.പി.എമ്മിനേ അതിന് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.