കോഴിക്കോട്:കോൺഗ്രസ് പുന:സംഘടന വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 'ലോക്‌സഭ തെരഞ്ഞെടുപ്പ് വീട്ടുവാതിൽക്കൽ എത്തി നിൽക്കുന്ന കാര്യം മറക്കരുത്. സിപിഎം, തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങിയെങ്കിലും കോണ്‍ഗ്രസില്‍ പുനസംഘടന പോലും വൈകുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു'.
'ലോക്‌സഭ തെരഞ്ഞെടുപ്പിന് സിപിഎം ഒരുങ്ങി, കോണ്‍ഗ്രസില്‍ പുന:സംഘടന പോലുമില്ല'; അതൃപ്‌തിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ - loksabha election mullappally ramachandran
2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ പുന:സംഘടന പോലുമില്ലാത്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്
അതൃപ്‌തിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
പുന:സംഘടന വേഗത്തിലുണ്ടാവുമെന്ന് ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായിരുന്നു. കോൺഗ്രസ് ഇനിയും മുന്നൊരുക്കം നടത്താൻ വൈകരുത്. എഐസിസി നേതൃത്വത്തെ ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി ഓഫിസിൽ വച്ച് മുല്ലപ്പള്ളി പറഞ്ഞു.