കോഴിക്കോട്:കോണ്‍ഗ്രസിന്‍റെ നിലവിലെ പോക്ക് അപകടകരമെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. വ്യക്തിയാധിഷ്‌ടിതമായ രാഷ്‌ട്രീയമല്ല വേണ്ടതെന്നും അദ്ദേഹം കോഴിക്കോട് ടൗൺഹാളിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ല'; കോണ്‍ഗ്രസിന്‍റെ പോക്ക് അപകടത്തിലേക്കെന്ന മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - കെപിസിസി മുന്‍ അധ്യക്ഷന്‍
വ്യക്തിയധിഷ്‌ടിതമായ രാഷ്‌ട്രീയവും വിഭാഗീയ പ്രവർത്തനങ്ങളുമായുള്ള കോണ്‍ഗ്രസിന്‍റെ നിലവിലെ പോക്ക് അപകടകരമെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ
'പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ല'; കോണ്‍ഗ്രസിന്‍റെ പോക്ക് അപകടത്തിലേക്കെന്ന മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ല. ചില നേതാക്കൾ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പോരാട്ടം നടത്തേണ്ടത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഓര്‍മപ്പെടുത്തി.