കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മഞ്ചേശ്വരം

പിണറായി വിജയനും ബിജെപി കേന്ദ്ര നേതാക്കളും തമ്മിൽ ധാരണയുണ്ടെന്നും കെ സുരേന്ദ്രൻ നിയമസഭയിൽ ഉണ്ടാകുമെന്നാണ് പിണറായി വിജയൻ മോദിക്ക് നൽകിയ ഉറപ്പെന്നും മുല്ലപ്പള്ളി ഇടിവി ഭാരതിനോട് പറഞ്ഞു.

mullappally ramachandran  mullappally ramachandran against bjp and cpm  മുല്ലപ്പള്ളി രാമചന്ദ്രൻ  മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു  മഞ്ചേശ്വരം  manjeshwaram
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Apr 7, 2021, 2:09 PM IST

കോഴിക്കോട്:മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയനും ബിജെപി കേന്ദ്ര നേതാക്കളും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇത് നടന്നത്. കെ സുരേന്ദ്രൻ നിയമസഭയിൽ ഉണ്ടാകുമെന്നാണ് പിണറായി വിജയൻ മോദിക്ക് നൽകിയ ഉറപ്പെന്നും മുല്ലപ്പള്ളി ഇടിവി ഭാരതിനോട് പറഞ്ഞു.

മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇ ശ്രീധരൻ നല്ല ടെക്നോക്രാറ്റാണ്, എന്നാൽ കേരള രാഷ്‌ട്രീയത്തെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. കേരളത്തിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. എൽഡിഎഫ് പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്തം പിണറായി വിജയനായിരിക്കും. താനും തന്‍റെ മരുമകനും എന്നാണ് പിണറായിയുടെ മനോഗതം. എല്ലാവരെയും അദ്ദേഹം വെട്ടിനിരത്തുകയാണ്. അദ്ദേഹത്തിനെതിരെ ഒരു ബദൽ കണ്ണൂരിൽ രൂപപ്പെട്ടു കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് രണ്ട് പതിറ്റാണ്ടായി എംഎൽഎ ഇല്ല എന്ന ദുഷ്പേരിന് ഈ തെരഞ്ഞെടുപ്പോടെ മാറ്റം വരും. വയനാട്ടിൽ മൂന്നിടത്തും വിജയിക്കും. സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ ചില പാളിച്ചകൾ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

കുറച്ചു കൂടി നല്ല സ്ഥാനാർഥികളെ പല മണ്ഡങ്ങളിലും നിർത്താമായിരുന്നു എന്ന നിലപാട് തനിക്ക് അന്നും ഇന്നും ഉണ്ട്. കണ്ണൂരും വീടിന്‍റെ പരിസരവും മാത്രം പരിചയമുള്ള വ്യക്തിയാണ് താനെന്ന വയലാർ രവിയുടെ പ്രസ്‌താവന അദ്ദേഹം നടത്താൻ പാടില്ലായിരുന്നു. ഗോഡ്‌ഫാദറില്ലാതെയാണ് താൻ വളർന്ന് വന്നത്. യൂത്ത് കോൺഗ്രസ് കാലം തൊട്ട് കേരളത്തിൽ നടന്ന വ്യക്തിയാണ് താനെന്നും താൻ നടന്നയത്ര വയലാർ രവി നടന്നിട്ടില്ലെന്നും വികാരാധീനനായി മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കുവെച്ചു.

ABOUT THE AUTHOR

...view details