കേരളം

kerala

ETV Bharat / state

മുക്കത്ത് ക്ഷീര വിപ്ലവം: ക്ഷീര നഗരം ലക്ഷ്യമിടുന്നത് 10000 ലിറ്റർ പാല്‍ - DAIRY FARMING

കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 10 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷിയാരംഭിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

മുക്കം നഗരസഭ

By

Published : Jul 10, 2019, 7:19 PM IST

Updated : Jul 10, 2019, 9:00 PM IST

മുക്കം: ക്ഷീരോത്പാദന രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ട് മുക്കം നഗരസഭയുടെ പുതിയ പദ്ധതി. പ്രതിദിനം പതിനായിരം ലിറ്റർ പാലുത്പാദനം ലക്ഷ്യമിട്ടുള്ള ക്ഷീര നഗരം പദ്ധതി കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 10 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷിയാരംഭിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവിനെ വാങ്ങാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്.

മുക്കത്ത് ക്ഷീര വിപ്ലവം: ക്ഷീര നഗരം ലക്ഷ്യമിടുന്നത് 10000 ലിറ്റർ പാല്‍
തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിന് പട്ടികജാതി - പട്ടികവർഗം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ക്ഷീരകർഷകർ, സ്ത്രീകൾ ഗൃഹനാഥയായുള്ള കുടുംബങ്ങൾ, ശാരീരിക വൈകല്യമുള്ളവർ ഗൃഹനാഥനായുള്ള കുടുംബങ്ങൾ, ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ, പി.എം.എ.വൈ, ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർക്ക് മുൻഗണനയുമുണ്ട്.പശുവിന് കിടക്കാൻ കിടക്ക ഉൾപ്പെടെ, ആധുനിക സംവിധാനങ്ങളോട് കൂടിയ 20 ഹൈടെക് ആലകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. പരിസര മലിനീകരണമില്ലാതെ ചാണകവും ഗോമൂത്രവും സംഭരിക്കാനുള്ള ടാങ്കും പശുവിന് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സംവിധാനവും ആലയിലുണ്ടാകും. എൺപത്തിമൂവായിരം രൂപയാണ് ഒരു ആലയുടെ നിർമാണ ചെലവ്. പദ്ധതിയുടെ ഭാഗമായി 300 അസോള കുളങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കും.
Last Updated : Jul 10, 2019, 9:00 PM IST

ABOUT THE AUTHOR

...view details